തിരുവനന്തപുരം : രാജാകേശവദാസ് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷം പൂയം തിരുനാൾ ഗൗരി പാർവതി ബായി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഹണിലാൽ .എസ്.ജി അദ്ധ്യക്ഷത വഹിച്ചു.ആർട്സ് ഡേ പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ ജി.കെ. ഹരീഷ് മണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഗീതാ പി. നായർ സ്വാഗതം പറഞ്ഞു. ജി.ഗോപികാ റാണി റിപ്പോർട്ട് അവതരിപ്പിച്ചു.എൻ.എസ്.എസ്, താലൂക്ക് യൂണിയൻ മേഖലാ കൺവീനർ ശാസ്തമംഗലം മോഹൻ എൻഡോവ്മെന്റ് വിതരണം നിർവഹിച്ചു. വാർഡ് കൗൺസിലർ ബിന്ദു ശ്രീകുമാർ, ശാസ്തമംഗലം കരയോഗം സെക്രട്ടറി ജി.ചന്ദ്രശേഖരൻ നായർ, മദർ പി.ടി.എ പ്രസിഡന്റ് ശാന്തി കൃഷ്ണ, ഹയർ സെക്കൻഡറി സീനിയർ ടീച്ചർ കുമാരി ഹരിശ്രീ .ഒ.ബി, ഹൈസ്കൂൾ സീനിയർ ടീച്ചർ എസ്. പ്രദീപ് കുമാർ,സ്കൂൾ ചെയർമാൻ അലീഷ നൗഷാദ് എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് കെ. ഉഷാദേവി, എൽ.മണി, കെ.മീനാക്ഷി, ആർ.പ്രീത, ലാബ് അസിസ്റ്റന്റ് ഡി. ശശികുമാർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ആർ. ഗിരീഷ് നന്ദി പറഞ്ഞു.