തിരുവനന്തപുരം: കാട്ടാക്കട പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളേജ് ആൻഡ് പി.ജി സെന്ററിൽ കോളേജ് ഡേ (ഇഗ്നിത്ര 2019) ആഘോഷിച്ചു. ഡയറക്ടർമാരായ ഡോ. ലക്ഷ്‌മി. ആർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഡോ. കസ്തൂരി നായർ സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. ജയശ്രീ. എ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. നടൻ കിഷോർ കോളേജ് ഡേ ഉദ്ഘാടനവും നടൻ അസീസ് നെടുമങ്ങാട് കോളേജ് മാഗസിൻ പ്രകാശനവും നിർവഹിച്ചു. പങ്കജകസ്‌തൂരി ബെസ്റ്റ് പ്രാക്ടീഷണർ അവാർഡിന് ശല്യതന്ത്ര വിഭാഗത്തിലെ ഡോ. ചന്ദ്രകുമാറും പങ്കജകസ്‌തൂരി ബെസ്റ്റ് ടീച്ചർ അവാർഡിന് സംഹിത ആൻഡ് സിദ്ധാന്ത വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ജിഷ്ണുവും അർഹരായി.