തിരുവനന്തപുരം: വകുപ്പ് മന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പുകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആൾ കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) പ്രവർത്തകർ ജല ഭവനിലേക്ക് മാർച്ച് നടത്തി. വർക്കേഴ്സ് കോ ഓർഡിനേഷൻ കൗൺസിൽ സംസ്ഥാന ചെയർമാാൻ എം.എം. ജോർജ് മാർച്ച് ഉദ്ഘാടനം ചെയ്തു. എം. അജികുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി അനീഷ് പ്രദീപ്, സെക്രട്ടറി എസ്. ഹസൻ, വൈസ് പ്രസിഡന്റ് ആർ. രാജേന്ദ്രൻപിള്ള, ഡി. ജോയി തുടങ്ങിയവർ സംസാരിച്ചു. പി.എം. റെജി, ആർ. ബാബുരാജ്, ഷൈജു മൈക്കിൾ, സജിത്, മനീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.