തിരുവനന്തപുരം: കരിക്കകം വാർഡിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ പാറ്രൂരിലെ വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചു. ബി.ജെ.പി കടകംപള്ളി ഏരിയാകമ്മിറ്റി പ്രസിഡന്റ് എം.എസ്. ശ്യാമിന്റെ നേതൃത്വത്തിൽ നടന്ന ഉപരോധം സംസ്ഥാന വക്താവ് എം.എസ്. കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്രി അംഗം ഡി.ജി. കുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് ശിവലാൽ, പൂന്തുറ ശ്രീകുമാർ, മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ജയാരാജീവ്, കവിതാ സുഭാഷ്, സുരേഷ്, ശ്രീകാന്ത്, ചാക്ക മധു തുടങ്ങിയവർ നേതൃത്വം നൽകി. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് കരിക്കകം കൗൺസിലർ ഹിമസിജിയും മണ്ഡലം വൈസ് പ്രസിഡന്റ് ശിവലാലും ഉപവാസം നടത്തിയിരുന്നു. പുതിയ പൈപ്പ്ലൈൻ ഇടാമെന്നും കുടിവെള്ള പ്രശ്‌നം പഴയ വാൽവുകൾ തുറന്ന് പരിഹരിക്കാമെന്നും എക്‌സിക്യുട്ടീവ് എൻജിനിയറുടെ ഉറപ്പ് നൽകിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.