ansalan

നെയ്യാറ്റിൻകര: കുട്ടികൾക്ക് മികച്ച പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നത് അങ്കണവാടികളിലാണെന്ന് കെ. ആൻസലൻ എം.എൽ.എ പറഞ്ഞു. സാമ്പത്തിക പരാധീനത അനുഭവിക്കുന്നവർക്കും ചികിത്സക്ക് തയാറായി മുന്നോട്ടു വന്ന നിംസ് മെഡിസിറ്റിയുടെ സേവനങ്ങൾ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാവനിത ശിശു വികസന വകുപ്പിന്റെയും നിംസ് മെഡിസിറ്റി സ്‌പെക്ട്രം ശിശുവികസന ഗവേഷണ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ അംഗൻവാടി വർക്കർമാർക്കുള്ള ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികലാംഗക്ഷേമ കോർപറേഷൻ ചെയർമാൻ പരശുവയ്ക്കൽ മോഹനൻ അദ്ധ്യക്ഷനായി. സ്‌പെക്ട്രം ശിശുവികസന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോക്ടർ.എം.കെ.സി. നായർ 'കുട്ടികളിലെ രോഗങ്ങൾ നേരെത്തെ കണ്ടെത്തി ഇടപെടലും ചികിത്സിക്കലും' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ് .ഫൈസൽ ഖാൻ, കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ രജിസ്ട്രാർ ഡോ. സലീന ഷാ, ജില്ലാ പഞ്ചായത്ത് മെമ്പർ ബെൻ ഡാർവിൻ, വനിതാ ശിശുവികസന ജില്ലാ ഓഫീസർ ഡോ.എസ്. സബീന ബീഗം, നിംസ്‌നഴ്‌സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ ജോസെഫയ്ൻ, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ. സജു, ഡോ.ആർ.ഹസീന, വി.എസ്. ബീന, ജെ. പ്രിൻസ് മോൾ, എസ്.എസ്. സോനു എന്നിവർ സംസാരിച്ചു. ഡോക്ടറേറ്റ് ലഭിച്ച നിംസിലെ ഫിസിയോ തെറാപ്പിസ്റ്റ് ഡോ. ജിം ഗോപാലകൃഷ്ണന് എം.എസ്. ഫൈസൽഖാൻ ഉപഹാരം നൽകി.