തിരുവനന്തപുരം: വൈബ്‌സ് 2020 - ടാഗ് യുവർ ഫ്യൂച്ചർ ഇന്റർ കൊളീജിയറ്റ് എക്‌സ്‌പ്ലോറെ നാളെ ടാഗോർ തിയേറ്ററിൽ നടക്കും. ടാലന്റ് ഹണ്ടിലൂടെ മിസ്റ്റർ വൈബ്‌സ് ആൻഡ് മിസ് വൈബ്‌സ് 2020 എന്നിവരെ തിരഞ്ഞെടുക്കും. വൈകിട്ട് 5.30ന് ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ, എസ്‌.സോമനാഥ് (ഡയറക്ടർ, വി.എസ്.എസ്.സി.) എന്നിവർ വിദ്യാർഥികളുമായി സംവദിക്കും. യുവതലമുറയുടെ ഇടയിൽ ജീവിതശൈലിയും ആരോഗ്യവും കരിയറും സംബന്ധിക്കുന്ന അവബോധം എത്തിക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം. ടെഡ് ടോക്ക്, ബെസ്റ്റ് മാനേജ്‌മെന്റ് ടീം, ബെസ്റ്റ് അഡ്വർടൈസ്‌മെന്റ് ടീം, ഡാൻസ് മത്സരവും നടക്കും. പിന്നണി ഗായ​കനായ കെ.എസ്. ഹരിശങ്കറിന്റെ പ്രഗതി ബാൻഡ് ലൈവ് മ്യൂസിക് ഷോയും ഉണ്ടായിരിക്കും. വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയ വൈസ് ചെയർപേഴ്സൺ ദേവി മോഹൻ നന്ദി പറയും. ഈവന്റിന്റെ ഭാഗമായി മാനവീയം വീഥി മുതൽ കനകക്കുന്ന് പാലസ് വരെ ട്രഷർ ഹണ്ടും ഫ്ളാഷ് മോബും നടന്നിരുന്നു. വിവരങ്ങൾക്ക് www.viabes2020.com