കുന്നത്തൂർ: വീട്ടുവളപ്പിൽ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് വൃദ്ധ മരിച്ചു.ശാസ്താംകോട്ട മുതുപിലാക്കാട് കിഴക്ക് തച്ചന്റയ്യത്ത് പരേതനായ രവീന്ദ്രൻ പിള്ളയുടെ ഭാര്യ സരസമ്മയമ്മ (77)ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.ഏക മകനൊപ്പം ചവറയിലുള്ള വീട്ടിലായിരുന്നു താമസിച്ചിരുന്നത്.ദിവസങ്ങൾക്ക് മുമ്പാണ് മുതുപിലാക്കാട്ടെ വീട്ടിലെത്തിയത്.വീടിനോട് ചേർന്ന പുരയിടത്തിലെ കരിയിലകളും ചപ്പുചവറുകളും കുട്ടിയിട്ട് കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. നിലവിളി കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും ശരീരത്തിൽ തീ ആളിപ്പടർന്നിരുന്നു.ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.വിമുക്ത ഭടൻ രാജശേഖരൻ പിള്ളയാണ് മകൻ.മരുമകൾ:ഉഷ.