ബ്ളൂംഫൊണ്ടേയ്ൻ /ക്രൈസ്റ്റ് ചർച്ച് : മഴമൂലം 23 ഓവറായി വെട്ടിച്ചുരുക്കിയ ന്യൂസിലൻഡിനെതിരായ അണ്ടർ 19 ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് 44 റൺസ് ജയം . ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിംഗിനിറങ്ങി 23 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 115 റൺസിലെത്തിയപ്പോഴാണ് മഴ കാരണം കളി തടസപ്പെട്ടത്. തുടർന്ന് 27 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ കിവീസ് വിജയലക്ഷ്യമായി നൽകിയത് 193 റൺസാണ്. അവർ 147ന് ആൾഒൗട്ടായി. ഇന്ത്യയ്ക്ക് വേണ്ടി യശ്വസി ജയ്സ്വാളും (57 നോട്ടൗട്ട്), ദിവ്യാംഗ് സക്സേനയും (52 നോട്ടൗട്ട്) അർദ്ധ സെഞ്ച്വറികൾ നേടിയിരുന്നു.
ന്യൂസിലൻഡ് പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിന് രണ്ടാം ഏകദിനത്തിൽ കിവീസ് എ ടീമിനോട് തോൽവി. ആദ്യം ബാറ്റ് ചെയ്ത കിവീസ് എ 295/7 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇന്ത്യ എ 266/9 ലേ എത്തിയുള്ളൂ. ആദ്യ ഏകദിനത്തിൽ ഇന്ത്യ എ ജയിച്ചിരുന്നു.