corona

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെയിൽ ചികിത്സ തേടിയ പെൺകുട്ടിയെ പ്രത്യേക വിഭാഗത്തിലേക്കു മാറ്റി. ചെന്നെയിൽ എൻജിനിയറിംഗിനു പഠിക്കുന്ന ചെമ്പഴന്തി സ്വദേശിയായ പെൺകുട്ടിയാണ് ചികിത്സയിലുള്ളത്. പനിയോടൊപ്പം തൊണ്ടയിൽ അണുബാധയുള്ളതിനാലാണ് പെൺകുട്ടിയെ പ്രത്യേകമായി പരിചരിക്കുന്നതെന്നും നിലവിൽ കൊറോണയുമായി ബന്ധപ്പെട്ട മറ്റു ലക്ഷണങ്ങൾ ഇല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഈ മാസം 11നാണ് പനിബാധിച്ച കുട്ടി നാട്ടിലെത്തിയത്. തുടർന്ന് അമ്മയ്ക്കും പനി ബാധിച്ചു. കുട്ടിയുടെ തൊണ്ടയിലെ അണുബാധ കുറയാത്തതിനാലാണ് പ്രത്യേകമായി നിരീക്ഷിക്കുന്നത്.