കാട്ടാക്കട: കുരുതംകോട് ദേവീക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികം നാളെ ടക്കും.രാവിലെ 6.30ന് ഗണപതിഹോമം, 7ന് പ്രഭാതഭക്ഷണം, 8ന് നവകം, പഞ്ചഗവ്യം, 9.30ന് കലശാഭിഷേകം, 10ന് നാഗർപൂജ. ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ, വൈകീട്ട് 6.30ന് അലങ്കാരദീപാരാധന, 6.45ന് സായാഹ്നഭക്ഷണം, 7ന് പുഷ്പാഭിഷേകം എന്നിവയുണ്ടാകും. ക്ഷേത്രച്ചടങ്ങുകൾക്ക് തന്ത്രി വെള്ളനാട് അക്കിത്തമംഗലത്ത് മഠം ആർ.ചന്ദ്രമോഹനര്, മേൽശാന്തി ആശാരൂർ എൻ.എസ്‌ഗോപകുമാർ പോറ്റി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.