ഉള്ളൂർ: പ്രവാസിയുടെ വീട്ടിൽ നിന്ന് 12 പവൻ കവർന്നതായി പരാതി. ഉള്ളൂർ നീരാഴി ലെയ്ൻ മേലതിൽ മാത്യൂസ് നെസ്റ്റിൽ തോമസ് മാത്യു ഈപ്പന്റെ വീട്ടിലാണ് കവർച്ച നടന്നത്. മകളെ ഡെലിവറിക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതിനാൽ ഭാര്യയും മക്കളും മുഴുവൻ സമയവും വീട്ടിൽ ഉണ്ടായിരുന്നില്ല. മൂന്ന് മാല, കമ്മൽ ഉൾപ്പെടെയുള്ള വസ്തുക്കളാണ് നഷ്‌ടപ്പെട്ടത്‌. എന്നാൽ പ്ലാറ്റിനത്തിലുള്ള ആഭരണങ്ങൾ എടുത്തിരുന്നില്ല. പൂട്ട് പൊളിക്കാതെയാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ എടുത്തത്. ഇന്നലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽ പെടുന്നത്. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.