cmp

തിരുവനന്തപുരം:ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പെരുമാറുന്നത് ആർ.എസ്.എസ് ഏജന്റിനെ പോലെയാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു. സി.എം.പി തിരുവനന്തപുരം കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സി. എം പി സംസ്ഥാന അസി.സെക്രട്ടറി എം.പി.സാജു, ജാഥാക്യാപ്റ്റനും ജില്ല സെക്രട്ടറിയുമായ എം.ആർ. മനോജിന് പതാക കൈമാറി. ജാഥാവൈസ് ക്യാപ്റ്റന്മാരായ പി.ജി. മധു, പൊടിയൻ കുട്ടി, വി.കെ. രേണുക എന്നിവർ പങ്കെടുത്തു. മാണിക്യവിളാകം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാകൺവീനർ ബിമാപള്ളി റഷീദ്, പൂന്തുറ പുത്തൻപളളി ഇമാം അബു റയ്യാൻ ദാകിർ മൗലവി അൽ കൗസരി, കേരള കോൺഗ്രസ് (ജെ) ജില്ലാ പ്രസിഡന്റ് കരുമം സുന്ദരേശൻ, ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സനൽകുമാർ, ഹലീൽ റഹ്മാൻ, കെ.എം.എഫ് സംസ്ഥാന സെക്രട്ടറി മോളി സ്റ്റാൻലി, സി.എം.പി സംസ്ഥാന സെക്രട്ടേയിയറ്റ് അംഗം കെ.എ.കുര്യൻ,കെ.എം.എഫ് ജില്ല സെക്രട്ടറി ബിന്ദു .ഐ,സി.എം.പി പാളയം ഏരിയാ സെക്രട്ടറി ബിച്ചു .കെ.വി, വഞ്ചിയൂർ ഏരിയാ സെക്രട്ടറി ശ്രീകണ്ഠൻ, കെ.എസ്.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. രജ്ഞിത് എന്നിവർ സംസാരിച്ചു.