കല്ലമ്പലം: മടവൂ|ർ മാവിൻമൂട് ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ രോഹിണി ഉത്സവം 29 ന് തുടങ്ങി 4 ന് സമാപിക്കും. പ്രത്യേക ചടങ്ങുകൾക്കു പുറമേ ദിവസവും രാവിലെ 7ന് ഭാഗവതപാരായണം, രാത്രി 7ന് ഭഗവതി സേവ.30ന് രാത്രി 7.30ന് നൃത്തസന്ധ്യ. 31ന് രാവിലെ 10ന് ഷഷ്ഠിപൂജ, രാത്രി 8ന് മാജിക് ഷോ. 1ന് ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 8ന് സ്റ്റേജ് ഷോ, രക്ഷസ്. 2ന് രാവിലെ 7ന് സ്കന്ദപുരാണ പാരായണം, 9ന് നാഗരൂട്ട്‌, ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 8ന് കാപ്പ്കെട്ട്. 3ന് രാത്രി 8ന് ഡാൻസ്. 4ന് രാവിലെ 8ന് പൊങ്കാല, വൈകിട്ട് 3ന് ഘോഷയാത്ര, കാവടി അഭിഷേകം.