ചിറയിൻകീഴ്: തെന്നൂർക്കോണം ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലെ ഉതൃട്ടാതി മഹോത്സവം ആരംഭിച്ചു.30ന് സമാപിക്കും.28ന് രാവിലെ 5.30ന് അഷ്ടധാര, രാത്രി 7ന് ഭദ്രകാളി പൂജ, നൃത്തസന്ധ്യ, 29ന് രാവിലെ 7ന് തൃകാല പൂജ ആരംഭം, രാത്രി 7ന് പുഷ്പാഭിഷേകം, സംഗീത സദസ്സ്, 8.30ന് നടക്കുന്ന സംസാംസ്കാരിക സമ്മേളനം കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സമിതി പ്രസിഡന്റ് ജി.കൃഷ്ണൻകുട്ടി നായർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോക്ടറേറ്റ് ലഭിച്ച മേൽശാന്തി,വി.കൃഷ്ണൻകുട്ടി നായർ എന്നിവരെ ആദരിക്കൽ എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തനും ഉന്നതമാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണം എൻ.എസ്.എസ് മേഖലാ യൂണിയൻ ചെയർമാൻ പാലവിള സുരേഷും നിർവഹിക്കും.ക്ഷേത്ര സമിതി സെക്രട്ടറി എൻ.വിശ്വനാഥൻ നായർ സ്വാഗതവും ഉത്സവ കമ്മിറ്റി സെക്രട്ടറി സുന്ദരൻ നന്ദിയും പറയും.30ന് രാവിലെ 8ന് സമൂഹ പൊങ്കാല,9ന് കലശപൂജ,11ന് നാഗരൂട്ട്, 3.30ന് പറയ്ക്കെഴുന്നള്ളത്ത്, രാത്രി 7ന് അഭിനയ ദർപ്പണം നൃത്തനിശ, 9.30ന് താലപ്പൊലിയും വിളക്കും,10ന് നൃത്തസംഗീത നാടകം എന്നിവ നടക്കും. ഉത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, അന്നദാനം എന്നിവ ഉണ്ടായിരിക്കും.