തിരുവനന്തപുരം:ഗാന്ധി ദർശൻ സമിതി സംഘടിപ്പിക്കുന്ന ഗാന്ധി സാഹിത്യോത്സവം ഫെബ്രുവരി രണ്ട് മുതൽ 15 വരെ നടക്കും. തൽസമയ സാഹിത്യ രചനാ,​പ്രസംഗ മത്സരം ഫെബ്രുവരി 2ന് രാവിലെ 10 മുതൽ മണക്കാട് ഗവൺമെന്റ് യു.പി സ്കൂളിൽ നടക്കും.സ്കൂൾ,​കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.ചിത്ര രചനാ മത്സരം 15ന് വൈകിട്ട് നാല് മുതൽ കിഴക്കേകോട്ട ഗാന്ധി പാർക്കിൽ നടക്കും.എൽ.പി മുതൽ ഹയർ സെക്കൻഡറി വിഭാഗം വരെയുള്ളവർക്കാണ് മത്സരം.എന്റെ ബാപ്പു എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി കഥാ,​കവിതാ,​ഉപന്യാസ,രചനാ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.പങ്കെടുക്കാൻ താത്പര്യമുള്ളവർ രചനകൾ ഫെബ്രുവരി 12നകം ബിന്നി സാഹിതി,​കൺവീനർ,​ഗാന്ധിദർശൻ സാംസ്കാരിക ഫോറം,​ അപ്പാർട്ട്മെന്റ് നമ്പർ 526,​ബ്ലോക്ക് 7,​ ഇ.എം.എസ് നഗർ,​പാറ്റൂർ,​തിരുവനന്തപുരം 35 എന്ന വിലാസത്തിൽ അയക്കണം.ഫോൺ.9447661834,​ 9447376165.