കല്ലമ്പലം: കേരളാസ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ നാവായിക്കുളം യൂണിറ്റ് സമ്മേളനം ചൊവ്വാഴ്ച രാവിലെ 10ന് നാവായിക്കുളം എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ നടക്കും. കിളിമാനൂർ മുൻ ബ്ലോക്ക്‌ സെക്രട്ടറി ആർ. ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം നിർവഹിക്കും. പ്രസിഡന്റ് കെ. ശ്രീനിവാസൻ അദ്ധ്യക്ഷനാകും. സെക്രട്ടറി ജി. സുകുമാരൻ സ്വാഗതവും ബ്ലോക്ക്‌ കമ്മിറ്റി അംഗം എം. ഗോപാലകൃഷ്ണൻ നന്ദിയും പറയും. എ. വിജയരത്നക്കുറുപ്പ് സംഘടനാ റിപ്പോർട്ടും ട്രഷറർ ജി. ശശിധരക്കുറുപ്പ് വരവ് ചെലവ് കണക്കും അവതരിപ്പിക്കും. ബ്ലോക്ക്‌ സെക്രട്ടറി പി. രവീന്ദ്രൻ നായർ, കുടവൂർ യൂണിറ്റ് സെക്രട്ടറി എം. അബ്ദുൾ ഹമീദ് എന്നിവർ സംസാരിക്കും.