മുടപുരം:ദേശീയ സമ്മതിദായക ദിനം മംഗലപുരം ഗ്രാമപഞ്ചായത്ത് ആചരിച്ചു.എല്ലാ വാർഡുകളിലും പുതിയ വോട്ടർ കാർഡ് വിതരണം നടത്തി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഇടവിളാകം വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലാപുരം ഷഫീക്ക് പുതിയ വോട്ടർ കാർഡ് നൽകിയാണ് ഉദ്‌ഘാടനം നിർവഹിച്ചത്.ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേണു ഗോപാലൻ നായർ,ഗ്രാമ പഞ്ചായത്ത് അംഗം വി.അജികുമാർ,സെക്രട്ടറി ജി.എൻ.ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ,സ്റ്റാഫ് സെക്രട്ടറി ഹരികുമാർ,ബി.എൽ.ഒ പ്രീത എന്നിവർ പങ്കെടുത്തു.