നെയ്യാറ്റിൻകര:ജനജാഗരണ സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ പൗരത്വനിയമത്തെക്കുറിച്ച് നെയ്യാറ്റിൻകരയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി സംസ്ഥാന സമിതി അംഗം ഡോ.അതിയന്നൂർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ആർ.രാജേഷ്,മുക്കംപാലമൂട് ബിജു, എരുത്താവൂർ ചന്ദ്രൻ,അഡ്വ.രഞ്ജിത് ചന്ദ്രൻ,തങ്കപ്പൻ,ശിവശങ്കരപ്പിള്ള,സുദർശനൻ,ആർ.നടരാജൻ,ഷിബുരാജ് കൃഷ്ണ,അരങ്കമുകൾ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.