നെയ്യാറ്റിൻകര:പാറശാല റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനർക്കുള്ള ധനസഹായ വിതരണവും കുടുംബ സംഗമവും ഇന്ന് വൈകിട്ട് 5ന് ഊരമ്പ് റജി ഏജൻസീസ് കാമ്പൗണ്ടിൽ നടക്കും.രാജേഷ്കുമാർ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്യും.റോട്ടറി ക്ലബ് പ്രസിഡന്റ് മനോഹരൻനായർ അദ്ധ്യക്ഷത ജയൻ എസ്.ഊരമ്പ് സ്വാഗതം പറയും.കെ.ആൻസലൻ എം.എൽ.എ,രഘുനാഥ്, ജില്ലാ പഞ്ചായത്ത് അംഗം ബെൻഡാർവിൻ,ഇവാൻസ് തുടങ്ങിയവർ പങ്കെടുക്കും.