പാങ്ങോട്: പോങ്ങുമലത്താരയിൽ തേൻതുമ്പിയുടെ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. 20 പേരടങ്ങുന്ന സംഘം കൃഷിയിടത്തിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെ സമീപത്തെ മരത്തിലുണ്ടായിരുന്ന തേൻ തുമ്പികൾ കൂട്ടത്തോടെ പറന്നെത്തി അക്രമിക്കുകയായിരുന്നു. ഏഴ് പേർക്ക് പരിക്കുണ്ട്. ഇവരെ കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.