വക്കം: കടയ്ക്കാവൂർ ആയാന്റെ വിള ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 3 മുതൽ 12 വരെ നടക്കും. 3ന് രാവിലെ 10ന് തൃക്കൊടിയേറ്റ്. 5ന് രാത്രി 7 മുതൽ ആയാന്റെ വിള പുരസ്കാര സന്ധ്യ, തുടർന്ന് മിമിക്സ് കോമഡി മെഗാഷോ. 7ന് രാവിലെ 10ന് സർവൈശ്വര്യപൂജ, ഉച്ചകഴിഞ്ഞ് 2ന് ഗാനമേള. 8ന് രാത്രി 8.30ന് നാടൻ പാട്ട്. 9ന് ഉച്ചകഴിഞ്ഞ് 2ന് ഗാനമേള, 11ന് രാത്രി 8.30 മുതൽ മിമിക്സ്ചിരിക്കളം 100 + കോമഡി ഷോ'. 12ന് രാവിലെ 10 മുതൽ ആയാന്റെ വിള പൊങ്കാല, ഉച്ചകഴിഞ്ഞ് രണ്ട് മണി മുതൽ തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ആറാട്ട് ഘോഷയാത്ര.