വെഞ്ഞാറമൂട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് യുവാവിന് പരിക്ക്. വെഞ്ഞാറമൂട് പഞ്ഞിയൂർ ഏടംകോണത്ത് വീട്ടിൽ സുബരീഷിനാണ് (32) പരിക്കേറ്റത്. കഴിഞ്ഞ ദിവസം പുലർച്ചെ സംസ്ഥാന പാതയിൽ വെഞ്ഞാമൂട് ആലന്തറ ജംഗ്ഷനിലായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ സുബരീഷിനെ എതിർദിശയിൽ നിന്നു വന്ന കാർ ഇടിക്കുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്നവർ ഇയാളെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെത്തിച്ചു.