വെഞ്ഞാറമൂട്: ദേശീയ പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് ഉയരുന്ന പ്രതിഷേധ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വെഞ്ഞാറമൂട് കലാ കൈരളി കലാഗ്രാമത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധാഗ്നി തെളിയിച്ചു. യോഗം ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബോബൻ സംരംഗി അദ്ധ്യക്ഷനായിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. വിഭു പിരപ്പൻകോട് എഴുതിയ ഐക്യഗാനം യുവ ഗായിക അവനി ആലപിച്ചു. കെ. മീരാൻ, ഡി. സുനിൽ, എസ്. ഷിബു എന്നിവർ സംസാരിച്ചു.