തിരുവനന്തപുരം:കിസാൻ സഭ കഴക്കൂട്ടം മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പാങ്ങപ്പാറ മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു.ചന്ദവിള മധു,​കെ.നിർമലകുമാർ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി പാങ്ങപ്പാറ മോഹനൻ നായർ (പ്രസിഡന്റ്)​,​ ആനയറ വിശ്വംഭരൻ,​ ശാസ്തവട്ടം പ്രസന്നകുമാർ (വൈസ് പ്രസിഡന്റുമാർ)​,​ തുണ്ടത്തിൽ അജി (സെക്രട്ടറി)​,​ ബിജു കെ.വി,​ആലത്തറ ശ്രീകുമാർ (ജോയിന്റ് സെക്രട്ടറിമാർ)​ എന്നിവരെ തിരഞ്ഞെടുത്തു.