ബാലരാമപുരം: നെല്ലിവിള മൈലമൂട് ശ്രീകാവിലമ്മ ക്ഷേത്രത്തിൽ കാളിയൂട്ട് ആറാട്ട് മഹോത്സവം ഇന്ന് തുടങ്ങും.ഫ്രെബ്രുവരി 7 ന് സമാപിക്കും. ഇന്ന് രാവിലെ 7.30 ന് കൊടിമരം മുറിക്കൽ,​ തുടർന്ന് കൊടിമരഘോഷയാത്ര,​ 9.30 ന് കലശാഭിഷേകം,​ 10.15 ന് പന്തൽ കാൽനാട്ട് കർമ്മം,​ വൈകുന്നേരം 6.45 നും 7 നും മദ്ധ്യേ പുറത്തെഴുന്നെള്ളത്തും പാടികുടിയിരുത്തും,​ തുടർന്ന് കാപ്പ് കെട്ട്,​ 27 ന് വൈകുന്നേരം 7 ന് ദീപാരാധന,​ 28 ന് വൈകുന്നേരം 6.30 ന് ദീപാരാധന,​ 7 ന് പാർവതി ദേവിക്ക് അഭിഷേകം,​ തുടർന്ന് കളംകാവൽ, 29 ന് രാത്രി 7 ന് ദീപാരാധന,​ 30 ന് വൈകിട്ട് 6ന് തൃക്കല്യാണം,തൃക്കല്യാണസദ്യ,​​തുടർന്ന് പാർവതി ദേവിക്ക് പുഷ്പാഭിഷേകം,​ 31 ന് രാവിലെ 7.30 ന് ഭദ്രകാളിപ്പാട്ട്,​ രാത്രി 7 ന് കളംകാവൽ,​ ഫെബ്രുവരി ഒന്നിന് രാത്രി 8 ന് കൊന്നുതോറ്റ്,​ 2 ന് രാത്രി 7 ന് പാർവതി ദേവിക്ക് പുഷ്പാഭിഷേകം,​ തുടർന്ന് കളംകാവൽ,​ 3 ന് വൈകുന്നേരം 6 ന് ദീപക്കാഴ്ച്ച,​ 7 ന് ദീപാരാധന,​ 4 ന് വൈകുന്നേരം 6.30 ന് ദീപാരാധന,​ 7 ന് പാർവതി ദേവിക്ക് പുഷ്പാഭിഷേകം,​ തുടർന്ന് കളംകാവൽ,​ 5 ന് വൈകുന്നേരം 6 ന് ഐശ്വര്യപൂജ,​ രാത്രി 7 ന് ദീപാരാധന,​ 6 ന് രാവിലെ 9.35 ന് സമൂഹപൊങ്കാല,​ 11.45 ന് പൊങ്കാല നിവേദ്യം,​ 12.30 ന് അന്നദാനം,​വൈകിട്ട് 5.30 ന് താലപ്പൊലി ഘോഷയാത്ര,​ രാത്രി 7 ന് വിശേഷാൽ കളംകാവൽ,​ 7 ന് രാവിലെ 6.30 ന് ശ്രികാവിലമ്മക്കും ശ്രീഭദ്രകാളിദേവിക്കും തിരു:ആറാട്ട്