ബാലരാമപുരം: ഭരണഘടനയും മതേതരത്വവും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി അഡ്വ.എം.വിൻസെന്റ് എം.എൽ.എ നയിക്കുന്ന ലോങ്ങ് മാർച്ച് നാളെ വൈകിട്ട് 3.30ന് വിഴിഞ്ഞം ഗുഹാക്ഷേത്രത്തിനു മുന്നിൽ പ്രമുഖ ഗാന്ധിയൻ പത്മശ്രീ ഗോപിനാഥൻ പതാക കൈമാറി ഉദ്ഘാടനം ചെയ്യും.സമാപനം വൈകിട്ട് 6ന് ബാലരാമപുരം ജംഗ്ഷനിൽ നടക്കും.തുടർന്ന് നടക്കുന്ന മതേതര സംഗമം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.കെ.എസ്.ശബരീനാഥൻ മുഖ്യപ്രഭാഷണം നടത്തും. വിവിധ സാംസ്കാരിക മതനേതാക്കൾ പങ്കെടുക്കുന്ന മാർച്ചിൽ ദേശീയപതാകയുമായി അണിചേരുമെന്ന് എം.എൽ.എ അറിയിച്ചു.