കിളിമാനൂർ:കുന്നുമ്മൽ മേച്ചിറ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഉതൃട്ടാതി ഉത്സവം ഇന്ന് മുതൽ 30 വരെ നടക്കും.ഇന്ന് ഉച്ചയ്ക്ക് 12ന് അന്നദാനം,രാത്രി 8ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ നമ്മളിൽ ഒരാൾ നാടകം, 27ന് ഉച്ചയ്ക്ക് 12ന് അന്നദാനം,രാത്രി 7ന് മാധവ് മനോജിന്റെ വയലിൻ കച്ചേരി, 7.30ന് വടകര കാഴ്ച കമ്മ്യൂണിക്കേഷൻസിന്റെ ദൂരം അരികെ നാടകം,28ന് ഉച്ചയ്ക്ക് 12ന് സമൂഹ അന്നദാനം,രാത്രി 7.30ന് തിരുവനന്തപുരം സംസ്കൃതിയുടെ ജീവിത പാഠം നാടകം, 29ന് വൈകിട്ട് 4ന് സമൂഹ പൊങ്കാല,6ന് അഷ്ടമൂർത്തി പൂജ,രാത്രി 8ന് തിരുവനന്തപുരം നാട്ടരങ്ങിന്റെ നാടൻ പാട്ടും ദൃശ്യാവിഷ്ക്കാരവും, 30ന് രാവിലെ അഷ്ട ദ്രവ്യ മഹാഗണപതി ഹോമം,രാത്രി 8ന് ശാലു മേനോനും സംഘവും അവതരിപ്പിക്കുന്ന ഡാൻസ്.