ബാലരാമപുരം:ബാലരാമപുരം ഫെറോന തീർത്ഥാടന ദൈവാലയത്തിൽ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാൾ ഉത്സവം ആഘോഷമായ സമൂഹദിവ്യബലിയോടെ ഇന്ന് സമാപിക്കും. രാവിലെ 9 ന് ഭക്തിനിർഭരമായ ചപ്രപ്രദക്ഷിണം,വൈകിട്ട് 6.30ന് ആഘോഷമായ സമൂഹദിവ്യബലി,​നെയ്യാറ്റിൻകര രൂപത ബിഷപ്പ് മോസ്റ്റ്.ഡോ വിൻസെന്റ് സാമുവേൽ മുഖ്യകാർമ്മികനാവും. തുടർന്ന് ഇടവക വികാരി ഫാ.ജൂഡിറ്റ് പയസ് ലോറൻസിന്റെ നേത്യത്വത്തിൽ തിരുനാൾ കൊടിയിറക്ക്,പതിനായിരത്തിൽപ്പരം പേർ പങ്കെടുക്കുന്ന സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.