high-court-
HIGH COURT

തിരുവനന്തപുരം: മോട്ടോർ വാഹനനിയമ ലംഘന കുറ്റങ്ങളുൾപ്പെടെയുള്ള പെറ്റികേസുകൾക്ക് മാത്രമായി ആഴ്ചയിൽ ഒരു കോടതി ദിവസം മാറ്റിവയ്ക്കാൻ തീരുമാനം. തിരുവനന്തപുരത്താണിത് നടപ്പാക്കുക. കഴിഞ്ഞ ദിവസം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് കെ. ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലയിലെ ന്യായാധിപൻമാരുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.

വാഹനനിയമ ലംഘന കുറ്റങ്ങൾക്കുള്ള പിഴ അതത് പൊലീസ് സ്റ്റേഷനുകളിൽ തന്നെ അടയ്ക്കാൻ സംവിധാനമുണ്ട്. ഇതിന് പുറമെയുള്ള കേസുകളാണ് കോടതിയിലെത്തുക. കൂടുതൽ വൈകുന്ന നിയമനടപടികൾ അദാലത്തുകൾ നടത്തി തീർപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ജില്ലാ ലീഗൽ സർവീസ് അതോറിട്ടിക്ക് നിർദ്ദേശം നൽകും. ജില്ലയ്ക്ക് പുറത്തുള്ളവർ ഉൾപ്പെട്ട കേസുകളിൽ വീഡിയോ കോൺഫറൻസ് ഒരുക്കി തീർപ്പാക്കും.