വെഞ്ഞാറമൂട്: വെഞ്ഞാറമൂടിന്റെ ദേശിയമഹോത്സവമായ മഹാശിവരാത്രി ആഘോഷവും വെഞ്ഞാറമുട് മേളയും ഫെബ്രുവരി 12 ന് തുടങ്ങി 21 ന് മഹാശിവരാത്രിപൂജകളോടെ സമാപിക്കും

ശിവരാത്രി യാമപൂജകളിൽ പങ്കെടുക്കാൻ പതിനായിരങ്ങളാണ് എല്ലാവർഷവും ഇവിടെയെത്തുന്നത്. ഫെബ്രുവരി 20 ന് സമൂഹവിവാഹം. തുടർന്ന് മഹാഅന്നദാനവും ഒരുക്കിയിട്ടുണ്ട്. അന്നദാനം രാവിലെ 9ന് തുടങ്ങി വെെകിട്ട് 4 വരെ ഉണ്ടായിരിക്കും. സാംസ്കാരിക സമ്മേളനത്തോടനുബന്ധിച്ച് കലാശ്രേഷ്ഠ കർമ്മ ശ്രേഷ്ഠ പുരസ്കാര വിതരണവും കാൻസർ രോഗികൾക്ക് ചികിത്സ സഹായ വിതരണവും നൽകും. മേളയോടനുബന്ധിച്ച് വിവിധ വകുപ്പുകൾ സ്റ്റാളുകൾ ഒരുക്കും. മഹാമേളയോടനുബന്ധിച്ച് ദീപാലങ്കാര വിസ്മയവും വെെവിധൃമാർന്ന കലാ പരിപാടികളും ഉണ്ടായിരിക്കുമെന്ന് മാണിക്കോട് ദേവസൃം അഡ്ഹോക്ക് കമ്മിറ്റിയും ഉത്സവാഘോഷ കമ്മിറ്റിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു.