ബാലരാമപുരം: പൊതുസ്ഥാപനങ്ങളിൽ പച്ചക്കറിത്തോട്ടമൊരുക്കുന്നതിന്റെ ഉദ്ഘാടനം ഭഗവതിനട ക്ഷീരോത്പാദക സഹകരണ സംഘത്തിൽ പച്ചക്കറിത്തൈ നട്ട് ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് മോഹനകൃഷ്ണൻ നായർ,കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.ആർ.അനിത,അസി.ഡയറക്ടർ റീജ.എസ്.ധരൻ,കൃഷി ഓഫീസർ രമേഷ് കുമാർ,ബ്ലോക്ക് മെമ്പർ എസ്.വീരേന്ദ്രകുമാർ,വാർഡ് മെമ്പർ പി.എസ്.ചിത്ര,ഭഗവതിനട ശിവകുമാർ,സുന്ദർ, ജി.പി പ്രേമചന്ദ്രൻ,സംഘം സെക്രട്ടറി പി.എസ്.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.