നെയ്യാറ്റിൻകര: നാഷണൽ സർവീസ് സ്കീം ഹയർസെക്കൻഡറി വിഭാഗവും ഫിലിം ഡിവിഷൻ ഒഫ് ഇൻഡ്യയും സംയുക്തമായി നെല്ലിമൂട് ന്യൂ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ ഹയർസെക്കൻഡറി സ്കൂളുകളിലെ എൻ.എസ്.എസ് വോളന്റിയർമാർ പങ്കെടുത്തു.
തുടർന്ന് നെല്ലിമൂട് ന്യൂ ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സമ്മേളനം എൻ.എസ്.എസ് സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് എസ്.കെ. അനിൻകുമാർ അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ ഫിലിം ഡിവിഷൻ സീനിയർ മാനേജർ കെ. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. കൊല്ലം ജില്ല മലേറിയ പ്രോഗ്രാം ഓഫീസർ ഷാജിലാൽ, എൻ.എസ്.എസ് ജില്ലാ കൺവീനർ എഫ്. ജോയ്മോൻ, ഡോക്യുമെന്ററി സംവിധായകൻ ഗിരീഷ് പരുത്തിമഠം, പ്രോഗ്രാം ഓഫീസർ എം.എം. ജയൻ, വിദ്യാർത്ഥി പ്രതിനിധികളായ ആദിത്യ, അഭിജിത്ത്, മേഘ മുരളീധരൻ, ആനന്ദൻ എന്നിവർ പങ്കെടുത്തു. ഫിലിം ഡിവിഷൻ ചിത്രപ്രദർശനം, ബോധവത്കരണ ക്ലാസ്, കലാവിരുന്ന് എന്നിവയും നടന്നു.