ചിറയിൻകീഴ്:അഴൂർ ഗവൺമെന്റ് ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥി സംഘനയുടെ ആഭിമുഖ്യത്തിൽ നടന്ന കൗൺസിലിംഗ് പ്രോഗ്രാം സൈക്കോളജിസ്റ്റ് സന്തോഷ് ശിശുപാൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ് മിസ്ട്രസ് എസ്.ശിരിജ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അർ.അനിൽ,അംബിക ടീച്ചർ,പി.ടി.എ പ്രസിഡന്റ് ജയ,സ്റ്റാഫ് സെക്രട്ടറി ഹരികുമാർ, ബിന്ദു.പി.എൽ,സജിത്ത് തുടങ്ങിയവർ സംസാരിച്ചു.പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് വിജു.ടി.സ്വാഗതവും സെക്രട്ടറി സുരേഷ് ബാബു നന്ദിയും പറഞ്ഞു.