നെയ്യാറ്റിൻകര: റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി നെയ്യാറ്റിൻകര നഗരസഭ ഹരിത സഹായ സ്ഥാപനമായ അമാസും നിംസ് മെഡിസിറ്റിയും സംയുകതമായി നഗരസഭ പരിധിയിലുള്ള ദേശീയ പാതയോരത്ത് വൃക്ഷ തൈ നട്ടു. വിദ്യാർത്ഥികൾ പാതയോരങ്ങളിലെ ചപ്പ് ചവറുകൾ ശേഖരിച്ചു. നിംസ് ദന്തൽ കോളേജിലെയും നഴ്സിംഗ് കോളേജിലെയും വിദ്യാർത്ഥികളും പങ്കെടുത്തു. ശുചീകരണ യജ്ഞം നഗരസഭ ചെയർപേഴ്സൺ ഡബ്ലിയു. ആർ. ഹീബയും വൃക്ഷ തൈ നടീൽ നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാനും നേതൃത്വം നൽകി. ശിവകുമാർ രാജ്, ഡോക്ടർ. കെ.എ. സജു, മുരളീധരൻ, നിംസ്നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ ജോസെഫയ്‌ൻ, വാർഡ് കൗൺസിലർ ആർ. വിജയൻ, ഹെൽത്ത് സൂപ്പർ വൈസർ പി.കെ. ശശികുമാർ, കെ. സജുകുമാർ, എ. അഭിനവ്‌ , ലിജോയ്, മധുകുമാർ, അമൃത് പ്രേം, ജെ.കെ. ആദർശ് തുടങ്ങിയവർ പങ്കെടുത്തു.