നെടുമങ്ങാട്: ദേശീയ, സംസ്ഥാന പാതയോരങ്ങൾ മാലിന്യ മുക്തമാക്കുന്ന ‘മെഗാ ക്ലീനിംഗ് ഡ്രൈവ് " യജ്ഞത്തിന്റെ ആനാട് ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ചെങ്കോട്ട ഹൈവേയിലെ ആനാട് ജംഗ്ഷനിൽ പ്രസിഡന്റ് ആനാട് സുരേഷ് നിർവഹിച്ചു. പഴകുറ്റി മുതൽ വഞ്ചുവം വരെ സംസ്ഥാന പാത കടന്നുപോകുന്ന ഏകദേശം 8 കി.മീറ്റർ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നീക്കം ചെയ്തു. പഴകുറ്റി – വെമ്പായം റോഡിൽ ഇരിഞ്ചയം വരേയും പുത്തൻപാലം -പനവൂർ റോഡിൽ താഴേകല്ലിയോട് വരേയും നെടുമങ്ങാട് -പൊന്മുടി റോഡിൽ മന്നൂർക്കോണം വരേയും ശുചീകരണ ദൗത്യം നടന്നതായി പ്രസിഡന്റ് പറഞ്ഞു. എൻ.എസ്.എസ് വോളന്റിയർമാർ വ്യാപാര സ്ഥാപനങ്ങളിൽ ലഘു ലേഖ വിതരണം ചെയ്തു. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകരും ഹരിത കർമ്മസേനാംഗങ്ങൾ, ആശാ വോളന്റിയർമാർ, സന്നദ്ധപ്രവർത്തകടി തുടങ്ങി 1,500 ഓളം സനദ്ധ പ്രവർത്തകർ ശുചീകരണ യഞ്ജത്തിൽ പങ്കെടുത്തു. ആരോഗ്യ വകുപ്പ് പ്രഥമ ശുശ്രൂഷ ഏർപ്പാടാക്കിയിരുന്നു. വൈസ് പ്രസിഡന്റ് ഷീല, വാർഡു മെമ്പർമാരായ വിജയരാജ്, ചുള്ളിമാനൂർ അക്ബർഷാൻ, ഷീബാബീവി, ഷീലാകുമാരി, മൂഴി സുനിൽ, ചിത്രലേഖ, ശ്രീകല, ജയചന്ദ്രൻ, സിന്ധു, പാണയം നിസാർ, പ്രഭ, പുത്തൻപാലം ഷഹീദ്, മിനി. ടി.കെ, ദിവ്യ, വേങ്കവിള സജി, സതികുമാർ, ലേഖ എന്നിവർ നേതൃത്വം നല്കി.