വർക്കല: ഇടവ പാറയിൽ ശ്രീനാരായണപുരം ശ്രീനാരായണഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാകർമ്മം ജനുവരി 30ന് നടക്കും. രാവിലെ 5ന് വിഗ്രഹഘോഷയാത്ര ശിവഗിരിയിൽ നിന്നും ആരംഭിക്കും. 7.30ന് ഗുരുനാമകീർത്തനവും ദൈവദശകവും, 9ന് ആചാര്യവരണം, 10.45നുമേൽ ഗുരുദേവവിഗ്രഹ പ്രതിഷ്ഠാകർമ്മം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ നിർവ്വഹിക്കും. തുടർന്ന് നാദസ്വരം, പഞ്ചാരിമേളം. 11.15 മുതൽ ഗുരപൂജ, പുഷ്പം, ഹാരം സമർപ്പണം. 12ന് സമൂഹസദ്യ, വൈകിട്ട് 5.10ന് സാംസ്കാരിക സമ്മേളനവും സർവ്വമത സമ്മേളനവും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ ഗുരുദേവ ക്ഷേത്ര സമർപ്പണം നടത്തും. സ്വാമി വിശുദ്ധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ അദ്ധ്യക്ഷത വഹിക്കും. തുടർന്ന സർവ്വമത സമ്മേളനം മന്ത്റി രാമചന്ദ്രൻ കടന്നപ്പളളി ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം പാറയിൽ ശാഖ ഏർപെടുത്തിയ പ്രഥമ ഗുരുജ്യോതി പുരസ്കാരം യോഗം അസി. സെക്രട്ടറി കെ.എ.ബാഹുലേയന് നൽകി ആദരിക്കും. വിദ്യാഭ്യാസ പ്രതിഭകൾക്ക് അവാർഡ് നൽകും. നിർദ്ധന രോഗികൾക്ക് ചികിത്സാ സഹായവും വിതരണം ചെയ്യും. അടൂർ പ്രകാശ് എം.പി, അഡ്വ. വി.ജോയി എം.എൽ.എ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, വർക്കലകഹാർ, ഡോ. കെ.കരുണാകരൻ, ഫാദർ ജിയോ ടി മുത്തേരി, മുണ്ടയ്ക്കൽ ഹുസൈൻ മൗലവി, ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത എസ് ബാബു, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.ഹരിദാസൻനായർ, വാർഡ് മെമ്പർമാരായ ജയദേവൻനായർ, ഷൈലജ, യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ രജനു പനയറ തുടങ്ങിയവർ സംസാരിക്കും. ശിവഗിരി യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം സ്വാഗതവും എൻ.ഗോപിനാഥൻ നന്ദിയും പറയും. 7.45ന് ദീപാരാധന, വിളക്ക്.