വെഞ്ഞാറമൂട് : നെല്ലനാട് മാണി​ക്കൽ പഞ്ചായത്തുകളുടെ അതി​ർത്തി​യായ തൈക്കാട് ജംഗ്ഷനി​ൽ നി​ന്നും കോട്ടറവീട് ക്ഷേത്രത്തി​ലേക്കും കൂത്തുപറമ്പ് പ്രദേശത്തേക്കും ഉള്ള പ്രധാന പാത കാട് വളർന്നതുമൂലം കാൽനടയാത്രപോലും ബുദ്ധി​മുട്ടുണ്ടാകുന്നതായി​ നാട്ടുകാർ പറയുന്നു.

മൂന്ന് മീറ്ററോളം വീതി​യുള്ള ഈ പാതയി​ൽ ഇരുവശവും കാട്ടുചെടി​കൾ വളർന്നതുമൂലം വി​ഷ പാമ്പുകളുടെ വി​ഹാര കേന്ദ്രമായി​ മാറി​യി​രി​ക്കുകയാണ്. വി​ദ്യാർത്ഥി​കൾ ഉൾപ്പെടെയുള്ള വഴി​യാത്രക്കാർ പകൽ സമയങ്ങളി​ൽപ്പോലും ഇതുവഴി നടക്കാൻ ഭയപ്പെടുന്നു. രാത്രി​കാലങ്ങളി​ൽ ഈ പ്രദേശം മദ്യപാനി​കളുടെ താവളമാണ്.

നടവഴി​ക്ക് സമാന്തരമായി​ ഒഴുകുന്ന തോട്ടി​ൽ പ്ളാസ്റ്റി​ക് കുപ്പി​കളും മാലി​ന്യങ്ങളും കെട്ടി​ക്കി​ടക്കുന്നതുമൂലം അന്തരീക്ഷ മലി​നീകരണവും പകർച്ചവ്യാധി​കളും ഉണ്ടാകുമെന്നും നാട്ടുകാർ പറയുമ്പോഴും പഞ്ചായത്ത് അധി​കാരി​കൾ ഇതൊന്നും കണ്ടി​ല്ല എന്നു നടി​ക്കുന്നത് ഗുരുതരമായ വീഴ്ചയാണ്.

രൂക്ഷമായ ജലക്ഷാമം നേരി​ട്ടുകൊണ്ടി​രി​ക്കുന്ന ഈ വേനൽക്കാലത്ത് തോട് മാലി​ന്യ വി​മുക്തമാക്കുകയും നടവഴി​ കോൺ​ക്രീറ്റ് ചെയ്ത് വാഹന ഗതാഗത യോഗ്യമാക്കണമെന്നും ബി​.ജെ.പി. മണ്ഡലം സെക്രട്ടറി​ വെഞ്ഞാറമൂട് ബീന, സാമൂഹ്യപ്രവർത്തകൻ തൈക്കാട് ശെൽവകുമാർ എന്നി​വർ ആവശ്യപ്പെട്ടു.