വിതുര:വിതുര ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂൾ വാർഷികം വിവിധ പരിപാടികളോടുകൂടി നടന്നു. സിനിമ സംഗീതസംവിധായകനും,ഗായകനുമായ ജാസിഗിഫ്റ്റ് ഉദ്ഘാടനം ചെയ്തു.എം.ജി.എം ഗ്രൂപ്പ് ഒാഫ് ഇൻസ്റ്റിസ്റ്റ്യൂഷൻ വൈസ് ചെയർമാൻ ജാബ്സൺ വർഗീസ്,സ്കൂൾ പ്രിൻസിപ്പൽ ഡോ.രഞ്ജിത്അലക്സാണ്ടർ,എം.ജി.എം ഗ്രൂപ്പ്സ് ഒാഫ് സ്കൂൾസ് അഡ്മിനിസ്ട്രേറ്റീവ് മാനേജർ സുനിൽകുമാർ,ജനതാദൾ യു.സംസ്ഥാന വൈസ് പ്രസിഡൻറ് ചാരുപാറ രവി,വിതുര സർക്കിൾ ഇൻസ്പെക്ടർ എസ്.ശ്രീജിത്,വിതുര എം.ജി.എം സ്കൂൾ മാനേജർ അഡ്വ.എൽ.ബീന എന്നിവർ പങ്കെടുത്തു.വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.