തിരുവനന്തപുരം :സംസ്ഥാന സാക്ഷരതാമിഷന്റെ ഇന്ത്യ എന്ന റിപ്പബ്ലിക് ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ ഭാഗമായി നഗരഭസഭയിൽ ഭരണഘടനയുടെ ആമുഖം വായിച്ചു. ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്.സിന്ധു, സംസ്ഥാന സാക്ഷരതാമിഷൻ അസി.ഡയറക്ടർ കെ.അയ്യപ്പൻ നായർ, അക്ഷരശ്രീ കോ- ഓർഡിനേറ്റർ ബി.സജീവ്, പ്രേരക്മാരായ സി.പ്രസന്ന, ജയശ്രീ.കെ.എസ്, ആർ.ഷാമില,പി.വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.അക്ഷരശ്രീ വാർഡ് കോ- ഓർഡിനേറ്റർമാർ, ഇൻസ്ട്രക്ടർമാർ എന്നിവർ പങ്കെടുത്തു.