തിരുവനന്തപുരം : ആനാട് മോഹൻദാസ് കോളേജിൽ അത്ലറ്റിക് മീറ്റ്. തിരുവനന്തപുരം ആനാട് മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ വാർഷിക അത്ലറ്റിക് മീറ്റ് കേരള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മുൻ മന്ത്രി ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു. വി.എൻ.ജി.പി. ട്രസ്റ്റ് ചെയർമാൻ ജി. മോഹൻദാസ്, ട്രസ്റ്റ് ട്രഷറർ കൃഷ്ണമോഹൻ, ഡയറക്ടർ ഡോ. ആശാലത തമ്പുരാൻ, പ്രിൻസിപ്പൽ ഡോ. ഷീല, കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.