വിതുര:കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വിതുര യൂണിറ്റ് സമ്മേളനം 28ന് രാവിലെ ഒമ്പതിന് വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ നടക്കും.വിതുര പഞ്ചായത്ത് പ്രസിഡൻറ് എസ്.എൽ.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്യും.യൂണിറ്റ് പ്രസിഡൻറ് എം.യോഹന്നാൻ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻനായർ മുഖ്യപ്രഭാഷണം നടത്തും.യൂണിറ്റ് സെക്രട്ടറി വി.ശശിധരൻനായർ പ്രവർത്തന റിപ്പോർട്ടും,ട്രഷറർ എ.ടി.കല്ല്യാണി കണക്കും. അവതരിപ്പിക്കും.