കാട്ടാക്കട:പൂവച്ചൽ സർക്കാർ വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തിൽ സമ്മതിദായകരുടെ ദേശീയ ദിനം ആചരിച്ചു.പി.ടി.എ പ്രസിഡന്റ് പൂവച്ചൽ സുധീർ ദിനാചരണം ഉദ്ഘാടനം ചെയ്തു.എൻ.എസ്.എസ് പ്രോഗ്രാം ആഫീസർ സനൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.ഹയർ സെക്കൻഡറി സീനിയർ അസിസ്റ്റന്റ് സുചിത്ര,സ്കൗട്ട് മാസ്റ്റർ വി.ശ്രീകാന്ത്,എസ്.എം.സി ചെയർമാൻ വി.പ്രദീപ് കുമാർ,പി.ടി.എ ഭാരവാഹികളായ സെയ്യദ്കുഞ്ഞ്,എസ്.സജു,രജ്ഞിത്ത്,പി.ഹബീബ് തുടങ്ങിയവർ സംസാരിച്ചു.വിദ്യാർത്ഥികൾ സമ്മതിദായകരുടെ അവകാശ പ്രതിജ്ഞയെടുത്തു.