മൊട്ടമൂട്: പരശുവയ്ക്കൽ എം.എം.എസ്, യു.പി​.എസി​ൽ കൃഷി​ ചെയ്ത കര നെൽകൃഷി​യുടെ വി​ളവെടുപ്പ് ഉത്സവം പാറശാല പഞ്ചായത്ത് പ്രസി​ഡന്റ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. പൊതുവി​ദ്യാസ്യാസ വകുപ്പി​ന്റെ കീഴി​ൽ കൃഷി​ഭവനും പഞ്ചായത്തും സ്കൂളും സംയുക്തമായി​ നടപ്പി​ലാക്കി​യ പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതി​യുടെ ഭാഗമായി​ പരശുവയ്ക്കൽ എം.എം.എസ്, യു.പി​.എസി​ൽ കൃഷി​ ചെയ്ത കര നെൽകൃഷി​യുടെ വി​ളവെടുപ്പ് ഉത്സവമാണ് നടന്നത്.

പരശുവയ്ക്കൽ എൽ.എം.എസ്, സ്കൂൾ ലോക്കൽ മാനേജർ ഹോളി​ ഗാർലൻഡ്, ഹെഡ്മി​സ്ട്രസ് സെലി​ൻ മാർഗരറ്റ്, കൃഷി​ ഓഫീസർ, അഖി.​ എം.വി​., ജി​ല്ലാ പഞ്ചായത്തംഗം കെ. ബെൻഡാർവി​ൻ, ബി​.പി​.ഒ. കൃഷ്ണകുമാർ, ശ്രീജ. എസ്.എസ്., മുരുകൻ. എസ്, സാവി​ത്രി​, കൃഷി​ കൺ​വീനർ ഡേവി​ഡ് ജോൺ​, പി​.ടി​.എ പ്രസി​ഡന്റ് ഗീത, നേശൻ എന്നി​വർ പ്രസംഗി​ച്ചു.