നെടുമങ്ങാട് :ഹരിത കേരള മിഷന്റെയും ജില്ലാശുചിത്വമിഷന്റെയും ആഭിമുഖ്യത്തിൽ പാതയോര ശുചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം കരകുളം ഗ്രാമപഞ്ചായത്തിലെ വട്ടപ്പാറയിൽ കളക്ടർ ഉണ്ണികൃഷ്ണൻ നിർവഹിച്ചു.എം.സി റോഡും വഴയില മുതൽ മരുതിനകം വരെയും പ്ലാസ്റ്റിക് മുക്തമാക്കി.ഈ പ്രദേശത്ത് ഇനി മുതൽ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിയമനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു.നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചു.നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.അനില,ശുചിത്വമിഷൻ ഡയറക്ടർ പി.ബി.ഫിലിപ്പ്, സെക്രട്ടറി ഷിബു പ്രണാവ് എന്നിവർക്ക് പുറമെ,വാർഡ് മെമ്പർമാർ,പഞ്ചായത്ത്-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ,ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ,കുടുംബശ്രീ പ്രവർത്തകർ, മുക്കോല സ്കൂൾ നാഷണൽ സർവീസ് സ്‌കീം ടീം,വട്ടിയൂർക്കാവ് പോളിടെക്നിക് വിദ്യാർത്ഥികൾ,സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കടുത്തു.