നെടുമങ്ങാട് :വഴയില -നാലുവരിപ്പാത വികസനം ത്വരിതപ്പെടുത്തണമെന്നും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പുതുതായി ഐ.സി യൂണിറ്റ് സ്ഥാപിക്കണമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ നെടുമങ്ങാട് ഏരിയ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.മുനിസിപ്പൽ ഹാളിൽ കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റിയംഗം ജെ.ജോസഫൈൻ ഉദ്‌ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് കെ.ബി സന്തോഷ്‌കുമാർ പതാക ഉയർത്തി.സുരേഷ്‌കുമാർ കെ.എസ് റിപ്പോർട്ടും സജി എം.ജി കണക്കും അവതരിപ്പിച്ചു.ഭാരവാഹികളായി കെ.ബി സന്തോഷ്‌കുമാർ (പ്രസിഡന്റ്),കെ.എസ് സുരേഷ്‌കുമാർ (സെക്രട്ടറി),സജി എം.ജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.