penshanezhs-union

പാറശാല: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) പാറശാല യൂണിറ്റ് സമ്മേളനം ഷാഹുൽ ഹമീദ് നഗറിൽ (ജയമഹേശ് കല്യാണ മണ്ഡപം) ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ.

ബെൻഡാർവിൻ ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.എസ്. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി. മാധവൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി പാറശാല പത്മകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. സതീഷ്, രക്ഷാധികാരി എ. ഹെൻട്രി ദേവദാസ്, എൻ. രാഘവൻ നാടാർ, എം.എസ്. അശോക് കുമാർ, എ. നേശമണി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.എസ്. അശോക് കുമാർ (പ്രസിഡന്റ്), പാറശാല പത്മകുമാർ (സെക്രട്ടറി), എൻ. രാഘവൻ നാടാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.