പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ ആരംഭിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്‌ഘാടനം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദയുടെ സാന്നിദ്ധ്യത്തിൽ പാറശാല സി.ഐ. കെ. കണ്ണൻ നിർവഹിച്ചു. ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം, ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി തുളസീദാസൻ നായർ, പി.ആർ.എസ്.ആശുപത്രി ചെയർമാൻ ആർ. മുരുകൻ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ വി.കെ. ഹരികുമാർ, വൈ. വിജയൻ, കെ.പി. മോഹനൻ എന്നിവർ പങ്കെടുത്തു. ഉത്സവ ദിനങ്ങളിലും മറ്റ് വിശേഷ ദിവസങ്ങളിലും ജില്ലയിലെ സർക്കാർ ആശുപത്രികളുടെയും സ്വകാര്യ ആശുപത്രികളുടെയും പ്രഗൽഭരായ ഡോക്ടർമാർ പങ്കെടുക്കുന്ന മെഡിക്കൽ ക്യാമ്പുകളിൽ എത്തുന്നവർക്ക് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സേവനം ലഭ്യമാകുന്നതാണ്. ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന ആദ്യക്യാമ്പ് തിരുവനന്തപുരത്തെ പി.ആർ.എസ് ആശുപത്രിയുടെ നേതൃത്വത്തിൽ ആണ് സംഘടിപ്പിച്ചിട്ടുള്ളത്.