പി. ഭരതൻപിള്ള
അമ്പലംമുക്ക് : ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം കൈതവിളാകം ലൈനിൽ റ്റി.ആർ.ആർ.എ 53ൽ പി. ഭരതൻപിള്ള (79) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി അമ്മ. മക്കൾ: പത്മകുമാർ, ബിന്ദു. മരുമക്കൾ : അനിത, സതീഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
ടി. മല്ലിക
അരുമന : മാനാൻകാണി വിളയിൽ ഷാജിയുടെ ഭാര്യ ടി. മല്ലിക (40) നിര്യാതയായി. മക്കൾ : മാളവിക, കാർത്തിക. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്.
കുട്ടപ്പൻ പണിക്കർ
മഠത്തിക്കോണം : മൊട്ടമൂല ഷാജി ഭവനിൽ എൻ. കുട്ടപ്പൻ പണിക്കർ (86) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: രാജൻ (റിട്ട. നേവി), രാജം (ഹെഡ്മിസ്ട്രസ്, നെടുമൺ തറട്ട എൽ.പി.എസ്.), രാധിക, സജി (കളക്ടറേറ്റ്), അജി, ഷാജി (ഇരുവരും ഗൾഫ്). മരുമക്കൾ : സുജാത, ശശിധരൻ (കെ.എസ്.ഇ.ബി റിട്ട. സൂപ്രണ്ട്), മനോഹരൻ (റിട്ട. നേവി), എൽസി, സ്വപ്ന, ബിനു. സംസ്കാരം നാളെ 1.30ന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.