പാറശാല: ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 21 വാർഡുകളിലെയും വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടിക സംബന്ധിച്ച അവകാശ വാദങ്ങൾ, അപേക്ഷകൾ, ആക്ഷേപങ്ങൾ എന്നിവ ഇലക്ഷൻ കമ്മിഷന്റെ വെബ് സൈറ്റിലേക്ക് ( www.lsgelection.kerala.gov.in) ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. പ്രവാസി വോട്ടർമാർക്കും ഓൺലൈനായി അപേക്ഷിക്കാം. ഫാറം നമ്പർ 5, 6 എന്നിവയിലെ ആക്ഷേപങ്ങൾ നേരിട്ടോ തപാൽ മാർഗമോ ചെങ്കൽ ചെങ്കൽ ഗ്രാമ പഞ്ചാത്ത് ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസറായ സെക്രട്ടറിക്ക് ഫെബ്രുവരി 14 ന് മുൻപായി അപേക്ഷിക്കേണ്ടതാണ്.