തിരുവനന്തപുരം: കെ.പി.സി.സി ജനറൽ സെക്രട്ടറിമാരിൽ മുമ്പനാണ് തിരുവനന്തപുരത്തുനിന്നുള്ള തമ്പാനൂർ രവി. നെയ്യാറ്റിൻകര നിയോജകമണ്ഡലം ഇടതുമുന്നണിയിൽ നിന്ന് പിടിച്ചെടുത്ത് സംസ്ഥാനതലത്തിൽതന്നെ ശ്രദ്ധേയനായ തമ്പാനൂർ രവി. മൂന്ന് തവണ നെയ്യാറ്റിൻകരയെ നിയമസഭയെ പ്രതിനിധാനം ചെയ്തു. കെ.എസ്. ഇ.ബി. ഡയറക്ടറായും കെ.എസ്. എഫ്. ഇ.യിൽ ഭരണസമിതി അംഗമായും പ്രവർത്തിച്ചിട്ടുള്ള തമ്പാനൂർ രവി. ഐ. എൻ.ടി.യു.സി.യുടെ ദേശീയ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1991 മുതൽ എ.ഐ.സി. സി. അംഗമാണ്. തലസ്ഥാന നഗരത്തിലെ കോൺഗ്രസിന്റെ അവസാനവാക്കാണ് തമ്പാനൂർ രവി. തിരഞ്ഞെടുപ്പുകളിൽ തന്ത്രങ്ങൾ മെനയാനും പ്രതിസന്ധികളെ അതിജീവിച്ച് വിജയത്തിലേക്ക് പാർട്ടി നയിക്കാനും അദ്ദേഹത്തിന് അസാമാന്യകഴിവുണ്ട്. കഴിഞ്ഞ മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പിലും തിരുവനന്തപുരത്ത് ശശിതരൂരിന്റെ വിജയത്തിന് പിന്നിൽ തമ്പാനൂർ രവിയുടെ പങ്കാളിത്തവും നേതൃപാടവുവുമുണ്ട്. എ. ഗ്രൂപ്പിലെ ജില്ലയിലെ ഏറ്റവും പ്രമുഖൻ. ജയകുമാരിയാണ് ഭാര്യ. രണ്ടുമക്കളുണ്ട്.